കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭയില്‍ എല്ലാവരും തുല്യര്‍: ആന്റണി

  • By Nisha Bose
Google Oneindia Malayalam News

AK Antony
മുംബൈ: കേന്ദ്രമന്ത്രിസഭയില്‍ വലുപ്പച്ചെറുപ്പമൊന്നുമില്ലെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. മന്ത്രിസ്ഥാനത്തില്‍ രണ്ടാമന്‍, മൂന്നാമന്‍ എന്നൊന്ന് ഇല്ല. എല്ലാവര്‍ക്കും തുല്യപ്രാധാന്യമാണ് ഉള്ളതെന്നും എകെ ആന്റണി പറഞ്ഞു.

പ്രണബ് സ്ഥാനമൊഴിഞ്ഞതോടെ ആന്റണി മന്ത്രിസഭയിലെ രണ്ടാമനായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എന്‍സിപി തലവന്‍ ശരത് പവാറും പാര്‍ട്ടി അംഗം പ്രഫുല്‍ പട്ടേലും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പവാറിനെ പിന്തള്ളി ആന്റണിയെ മന്ത്രിസഭയിലെ രണ്ടാമനാക്കിയതിലുള്ള പ്രതിഷേധമാണ് രാജിയ്ക്ക് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വ്യാഴാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ പ്രണാബ് മുഖര്‍ജി ധനമന്ത്രി സ്ഥാനം രാജിവെച്ചതോടെ സീനിയോറിറ്റി അനുസരിച്ച് പവാറിനെയായിരുന്നു രണ്ടാമനാക്കേണ്ടിയിരുന്നത്. എന്നാല്‍ എന്‍സിപിയ്ക്ക് കേവലം ഒന്‍പത് എംപിമാര്‍ മാത്രമേയുള്ളൂവെന്ന കാരണം പറഞ്ഞ് കോണ്‍ഗ്രസ് പവാറിന് മന്ത്രിസഭയിലെ രണ്ടാമന്‍ പദവി നിഷേധിക്കുകയായിരുന്നു. പകരം പ്രതിരോധമന്ത്രി എകെ ആന്റണിയ്ക്കാണ് രണ്ടാമന്‍ പദവി നല്‍കിയത്. ഇതില്‍ എന്‍സിപി അതൃപ്തരായിരുന്നു.

English summary
Senior Congress leader and Defence Minister AK Antony has spoken out in the wake of rift over No 2 in the Union Cabinet.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X