അധ്യാപികയെ എട്ടാം ക്ലാസുകാരന്‍ അപമാനിച്ചു
കൊല്‍ക്കത്ത: പന്തയത്തുക നേടാനായി ഗര്‍ഭിണിയായ അധ്യാപികയെ എട്ടാംക്ലാസ് വിദ്യാര്‍ഥി ക്ലാസ്മുറിയില്‍ വച്ച അപമാനിച്ചതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ഏറെ പ്രശസ്തമായ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഇക്കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്.
സുഹൃത്തുക്കളുമായി അഞ്ഞൂറു രൂപ പന്തയം വച്ച പതിനാലുകാരന്‍, അധ്യാപിക പഠിപ്പിച്ചുകൊണ്ടിരുന്ന ആറാം ക്ലാസ്മുറിയിലേക്ക് മുഖം മറച്ച് ഓടിക്കയറി, അധ്യാപികയുടെ മേല്‍കടന്നുപിടിക്കുകയായിരുന്നു. ഏഴു മാസം ഗര്‍ഭിണി കൂടിയായ അധ്യാപിക മറിഞ്ഞുവീണു. ഇതിനിടെ മുഖംമൂടി അഴിഞ്ഞുവീണതോടെ വിദ്യാര്‍ഥി ഓടിരക്ഷപ്പെട്ടു.
എന്നാല്‍ കുട്ടിയെ തിരിച്ചറിഞ്ഞ മുപ്പതുകാരിയായ അധ്യാപിക സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നുതന്നെ സമീപത്തെ പോലീസ് സ്‌റ്റേഷനിലും അധ്യാപിക പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
അതേസമയം, സംഭവം പുറത്തായതോടെ പ്രശ്‌നം തണുപ്പിയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ 14 ദിവസത്തേക്ക് പുറത്താക്കി. കുട്ടിയുടെ മാതാപിതാക്കള്‍ എത്തി സ്‌കൂളില്‍ നിന്നും വിടുതല്‍ വാങ്ങിപോകുകയും ചെയ്തു. ഇതോടെ പ്രശ്‌നം അടഞ്ഞ അധ്യായമാണെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചിരിയ്ക്കുന്നത്. 1789ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പശ്ചിമബംഗാളിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്.












Click it and Unblock the Notifications