Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം പകര്‍ത്തിയ റിപ്പോര്‍ട്ടര്‍ അറസ്റ്റില്‍

ഗുവാഹട്ടി: അസമില്‍ പെണ്‍കുട്ടിയെ പരസ്യമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറയില്‍ പകര്‍ത്തിയ ന്യൂസ് ലൈവ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി നിയോഗിനെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ദുഷ് പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്.

ഗൗരവ് ജ്യോതി നിയോഗിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുവാഹട്ടി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അറസ്റ്റിലായ നിയോഗിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് നിയോഗ് ചാനലില്‍ നിന്നും രാജി വച്ചിരുന്നു.

ന്യൂസ് ലൈവ് ചാനലിന്റെ ചീഫ് എഡിറ്ററായ അതനു ഭുയാനും സംഭവത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയാവുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും, അത് സംപ്രേഷണം ചെയ്തതും ശരിയായ തീരുമാനമായിരുന്നു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ഭുയാന്‍ അറിയിച്ചു. ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ടതു കൊണ്ടാണ് കുറ്റവാളികളെ പിടികൂടാനായത്. സംഭവം സംപ്രേഷണം ചെയ്തതില്‍ കുറ്റബോധം ഇല്ലെങ്കിലും സംപ്രേഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അതാനു രാജി വെക്കുന്നത്. എന്നും ചാനല്‍മേധാവി പറഞ്ഞു.

അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ട കോണ്‍ഗ്രസ് നേതാവ് അല്‍കാ ലാംബയെ ദേശീയ വനിതാ കമ്മീഷന്‍ അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
ചാനല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+