തമിഴ്‌നാട്ടിലും വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ചു

പശ്ചിമ ബംഗാളിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിനിയെ അധ്യാപകര്‍ മൂത്രം കുടിപ്പിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലും സമാനമായ സംഭവം.
മൂത്രമൊഴിക്കാന്‍ പോകണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അനുവദിക്കാത്ത അധ്യാപകര്‍ വിദ്യാര്‍ഥിയെ രൂക്ഷമായി ശകാരിക്കുകയും തല്ലുകയും ചെയ്തശേഷം മൂത്രം കുടിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് ഓടിപ്പോയ വിദ്യാര്‍ഥി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
അതേസമയം വിദ്യാര്‍ഥിയെ അക്രമിച്ച സംഭവത്തില്‍ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്‌ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.












Click it and Unblock the Notifications