Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗരിയമ്മ വീണ്ടും സിപിഎമ്മിലേക്ക്?

Gowri Amma
ആലപ്പുഴ: സിപിഎമ്മില്‍ നിന്നും പലപ്പോഴായി പുറത്തുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ സിപിഎം ശ്രമം. ഗൗരിയമ്മയും എംവി രാഘവനും ഉള്‍പ്പെടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വി.എസ്സിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയോ, വിഎസ് സ്വമേധയാ പാര്‍ട്ടി വിടുകയോ ചെയ്യുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവരുടെ ഒന്നിച്ചുള്ള തിരിച്ചു വരവിന് സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി നേതാക്കന്മാരുടെ നിഗമനം. യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന ഗൗരിയമ്മയെയും, എം.വി.രാഘവനെയും പാര്‍ട്ടിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ സംസ്ഥാനനേതൃത്വത്തിന്റെ അറിവോടെ മധ്യസ്ഥര്‍ നടത്തിക്കഴിഞ്ഞതായി അറിയുന്നു.

ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ഒരുസംഘം സി.പി.എമ്മിലേക്ക് പോയാല്‍ രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ജെ.എസ്.എസ്.ആയി യു.ഡി.എഫില്‍ത്തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എം.വി.രാഘവന്റെ നേതൃത്വത്തില്‍ സി.പി.എമ്മിലേയ്ക്ക് പോകാനുള്ള നീക്കത്തിന് സി.പി.ജോണിന്റെ നിലപാട് എതിരാണ

പാലക്കാട് സമ്മേളനത്തിനു ശേഷം വിഭാഗീയതയുടെ ഭാഗമായി പുറത്തുപോയ സി.ഐ.ടി.യു. വിഭാഗമുള്‍പ്പെടെയുള്ളവരെ തിരിച്ചെടുക്കാനും പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായിട്ടുണ്ടെന്നറിയുന്നു.

്ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സമ്മര്‍ദ്ദത്തിലായിരിക്കെ സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി വിട്ടവരെ തിരികെയെടുക്കാനുള്ള നീക്കം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+