ഇനി വ്രതശുദ്ധിയുടെ നാളുകള്‍

പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പരിപൂര്‍ണ്ണമായും പ്രാര്‍ത്ഥനകളിലും സത്‌പ്രവൃത്തികളും മാത്രമായി കഴിച്ചു കൂട്ടുന്ന ദിനങ്ങളാണ് ഇനി. പരസ്‌പരം സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ ജീവിതത്തിന്റെ എല്ലാ തുറകളില്‍ പെട്ടവരും ജാതിമതഭേതമന്യേ സംഘടിപ്പിക്കുന്ന ഇഫ്‌താര്‍ വിരുന്നുകളും റമദാന്‍ വ്രതാനുഷ്‌ഠാന കാലത്തെ പ്രത്യേകതകളാണ്.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്‌ച തന്നെ റമദാന് തുടക്കമായിരുന്നു. കേരളത്തില്‍ തലശ്ശേരിയിലും കാപ്പാടും ആണ് മാസപ്പിറവി കണ്ടത്. സംസ്ഥാനത്ത് ശനിയാഴ്‌ച റമദാന്‍ വ്രതം തുടങ്ങും എന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, മുഹമ്മദ് കോയ തങ്ങള്‍ ജമാലുള്ളലി, പാണക്കാട് നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കെവി ഇമ്പിച്ചമ്മദ് ഹാജി, സംയുക്ത ഖാദി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications