വിഎസിനെതിരെ ആലപ്പുഴയില്‍ ലഘുലേഖ

ആലപ്പുഴയില്‍ അമ്പലപ്പുഴയിലും പരിസരത്തും ആണ് ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് ലഘുലേഖകള്‍ പലയിടങ്ങളിലായി ലഘുലേഖകള്‍ കണ്ടെത്തിയത്.
അണ്ണാ ഹസാരയ്‌ക്കു മുമ്പേ അഴിമതിക്കെതിരെ പൊരാട്ടം തുടങ്ങിയവനെന്ന് അവകാശപ്പെടുന്ന വിഎസ് പുത്രന്റെയും ബന്ധുമിത്രാദികളുടെയും പേരില്‍ കുമിഞ്ഞു കൂടുന്ന കോടികളുടെ സ്വത്തുക്കളെ കുറിച്ച് അറിയുന്നില്ലേ എന്നു ചോദിച്ചു കൊണ്ടാണ് ലഘുലേഖ തുടങ്ങുന്നത്.
മകന്റെ കള്ളപ്പണത്തിന്റെ കാവലാളാണ് വിഎസ് എന്നു ലഘുലേഖയില്‍ ആരോപണം ഉണ്ട്. മകന്‍ അരുണ്‍ കുമാറിന്റെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഒരൊറ്റ ദിവസം കൊണ്ട് ആറന്‍മുള വിമാനത്താവളത്തിന് വിഎസ് വിമാനത്താവളത്തിന് അനുമതി നല്‍കി എന്നും ഇതില്‍ ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications