കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഇന്ത്യയുടെ പ്രഥമ പൗരന്‍ പ്രണബ്‌ മുഖര്‍ജി

  • By Shabnam Aarif
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പതിമൂന്നാം രാഷ്ട്രപതിയായി പ്രണബ്‌ മുഖര്‍ജി തിരഞ്ഞെടുക്കപ്പെട്ടു. 70 ശതമാനത്തിലേറെ വോട്ട്‌ നേടിയാണ്‌ പ്രണബിന്റെ വിജയം.

Pranab Mukherjee
വോട്ടെണ്ണല്‍ അവസാനിച്ച്‌ പ്രണബിന്റെ വിജയം ഉറപ്പായി. എംപിമാരില്‍ 527 പേരുടെ വോട്ട്‌ പ്രണബിന്‌ ലഭിച്ചപ്പോള്‍ 206 വോട്ട്‌ മാത്രമാണ്‌ സാങ്‌മയ്‌ക്ക്‌ ലഭിച്ചത്‌. 15 എംപിമാരുടെ വോട്ടുകള്‍ അസാധുവായി പോയി.

കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ വോട്ട്‌ ചോര്‍ന്നതായി റിപ്പോര്‍ട്ട്‌. എംഎല്‍എമാരില്‍ ഒരു വിഭാഗം യുപിഎ സ്ഥാനാര്‍ത്ഥിക്കാണ്‌ വോട്ട്‌ ചെയ്‌തിരിക്കുന്നത്‌. രാവിലെ പാര്‍ലമെന്റിന്റെ അറുപത്തി മൂന്നാം നമ്പര്‍ മുറിയിലാണ്‌ വോട്ടെണ്ണല്‍ തുടങ്ങിയത്‌.

ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയോടെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ പ്രണബിന്റെ വിജയം നേരത്തെ തന്നെ ഉറപ്പിച്ചതാണ്‌. വലി അത്ഭുതങ്ങളൊന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിരുന്നില്ല.

രാജ്യത്തിന്റെ പതിമൂന്നാം രാഷ്ട്രപതിയായാണ്‌ പ്രണബ്‌ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. ജുലൈ 25 പാര്‍ലമെന്ററി സെന്‍ട്രല്‍ ഹാളില്‍ ആണ്‌ രാജ്യത്തിന്റെ പ്രഥമ പൗരനായി അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌എച്ച്‌ കപാഡിയയാണ്‌ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുക.

English summary
UPA candidate Pranab Mukherjee is elected as India's thirteenth President defeating the opponent NDA's candidate PA Sangma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X