രാഷ്ട്രപതി തിരഞ്ഞെടുപ്പ്:വോട്ടെണ്ണല്‍ തുടങ്ങി

യുപിഎ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയുടെ വിജയം ഉറപ്പായിട്ടുണ്ട്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതിനാലാണ് അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമായത്.
യുപിഎ സഖ്യകക്ഷികള്‍, എസ്‌പി, ബിഎസ്‌പി, ഇടുതു പാര്‍ട്ടികള്‍ എന്നിവരുടെ പിന്തുണയുണ്ട് പ്രണബിന്. മുന്‍ ലോസഭാ സ്‌പീക്കര്‍ പിഎ സാങ്‌മയാണ് പ്രണബിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.
തിരഞ്ഞെടുക്കപ്പെടുന്നയാള്‍ ജുലൈ 25ന് ഇന്ത്യയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെയായിരിക്കും രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.












Click it and Unblock the Notifications