കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. കൊല്ലം ജില്ലയില്‍ കിഴക്കന്‍ മേഖലകളില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. കുണ്ടറ, മുളവന, പുത്തൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന്റെ ഫലമായി ചില വീടുകളുടെ ചുമരുകളില്‍ വിള്ളല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത് കൊല്ലം ജില്ലയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളില്‍ ആണ്.
ഏനാത്ത്, മണ്ണടി തുടങ്ങിയ സ്ഥലങ്ങളിലാണ് പത്തനംതിട്ട ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്.