മലപ്പുറത്ത് നിന്നും ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും അഞ്ച് കോടിയിലധികം വില വരുന്ന ബ്രൗണ്‍ ഷുഗര്‍ പൊലീസ് പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശികളാി ഷംസുദ്ദീന്‍(48) , ഉമ്മര്‍(48), കുഞ്ഞി മരക്കാര്‍(51) എന്നിവരില്‍ നിന്നും ആണ് ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തത്.
ഒരു കിലോ ബ്രൗണ്‍ ഷുഗറാണ് ഈ മൂവര്‍ സംഘത്തില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. പെരിന്തല്‍മണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മൂവരെയും വടകര കോടതിയില്‍ ഹാജരാക്കും. മധ്യപ്രദേശില്‍ നിന്നും ആണ് ഈ ബ്രൗണ്‍ ഷുഗര്‍ കൊണ്ടു വന്നിരിക്കുന്നത്. മലബാര്‍ മേഖലയില്‍ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ഇവിടെ എത്തിച്ചിരിക്കുന്നത്.












Click it and Unblock the Notifications