വിഎസിനെതിരെ നടപടിക്ക് സമ്മര്‍ദ്ദം

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു നേരെ തുറന്ന യുദ്ധത്തിനിറങ്ങിയ വിഎസിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. വിഎസിനെതിരെ നടപടി എടുക്കാതെ ഇനി മുന്നോട്ടു പോവാനാവില്ല എന്ന നിലപാടിലാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മറ്റിയംഗങ്ങളില്‍ ഏറിയകൂറും.
നടപടിക്കാര്യത്തില്‍ പല അഭ്യൂഹങ്ങളും പരക്കുന്നതിനിടെ വിഎസ് പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്‌ച നടത്തി. കാരാട്ടിന്റെ ആവശ്യപ്രകാരം നടന്ന കൂടിക്കാഴ്‌ച ദില്ലിയിലെ എകെജി ഭവനില്‍ വെച്ചായിരുന്നു. എന്നാല്‍ കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വിഎ,ിനെതിരെ കടുത്ത നടപടി എടുക്കണം എന്നാവശ്യപ്പെടുമ്പോഴും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ ഒത്തുതീര്‍പ്പിന്റെ പാതയാണ് നല്ലത് എന്ന നിലപാടിലാണ്.
സംഘടനാ വിഷയത്തില്‍ ഏകപക്ഷീയമായ നടപടി പാടില്ല. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വന്ന വിഎസ് ചെയ്‌തത് അച്ചടക്ക ലംഘനം തന്നെയാണ്. അതേസമയം ടിപി വധക്കേസില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിലായതില്‍ ഉള്ള അമര്‍ഷവും കേന്ദ്ര കമ്മറ്റിയംഗങ്ങള്‍ അറിയിച്ചു.
അതേസമയം കേരളത്തില്‍ നിന്നുള്ള നേതാക്കളില്‍ തോമസ് ഐസക്കിന്റെ നിലപാട് യോഗത്തില്‍ ശ്രദ്ധേയമായി. സംസ്ഥാന സെക്രട്ടറിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയത് ശരിയായില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിഎസിനെതിരെ കടുത്ത നടപടി ആവശ്യമില്ല എന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. അതുപോലെ ടിപി വധത്തില്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാടിനെ വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല.












Click it and Unblock the Notifications