Get Updates
Get notified of breaking news, exclusive insights, and must-see stories!

ബച്ചന്റെ വീട്ടില്‍ മോഷണം; 'ഫാന്‍' കുടുങ്ങി

 Amitabh Bachchan
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ മുബൈയിലെ വസതിയില്‍ മോഷണം. സംഭവത്തില്‍ മധ്യപ്രദേശ് സ്വദേശി ദീപക് കേവാതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 8,000 രൂപയും പിടിച്ചെടുത്തു.

എന്നാല്‍ താന്‍ ബിഗ് ബിയുടെ വലിയ 'ഫാന്‍' ആണെന്നും അദ്ദേഹത്തെ നേരിട്ടു കാണാനാണു വീട്ടിലെത്തിയതെന്നുമാണു കേവാത് പൊലീസിനോടു പറഞ്ഞത്.

സര്‍ക്കാര്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ മുംബൈ ജൂഹുവിലെ ബച്ചന്റെ വസതിയോട് ചേര്‍ന്നുള്ള ഗുല്‍മോഹര്‍ മരം വഴിയാണ് മോഷ്ടാവ് അകത്തുകടന്നത്. മരത്തില്‍ നിന്നും വീട്ടിലേക്ക് മഴവെള്ളം വീഴാതിരിക്കാനായി ഉയര്‍ത്തിയ ടിന്‍ഷീറ്റുകള്‍ക്ക് മുകളിലേക്ക് ഇറങ്ങിയ യുവാവ് ഇവിടെ നിന്നും മുകള്‍ നിലയിലെ ബച്ചന്റെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ബാല്‍ക്കണിയിലെത്തുകയായിരുന്നു. സുരക്ഷാഗാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധയില്‍പെടാതെയായിരുന്നു ഇയാള്‍ അകത്തുകടന്നത്.

ഇവിടെ അലമാരിയില്‍ നിന്നാണു പണം മോഷ്ടിച്ചത്. ഈ സമയം കടന്നുവന്ന വീട്ടുവേലക്കാരന്‍ ഇയാളെ കാണുകയും ഒച്ചവയ്ക്കുകയുമായിരുന്നു. ഉടന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ബച്ചനെ അടുത്തുകാണാനാണ് വീട്ടില്‍ കയറിയതെന്നാണ് ആരാധകനെന്ന് പരിചയപ്പെടുത്തുന്ന ഇയാള്‍ പറയുന്നത്.

കോടതിയില്‍ ഹാജരാക്കിയ ദീപക്കിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒന്നര മാസം മുന്‍പാണ് ഇയാള്‍ മുബൈയിലെത്തിയത്. തൊഴില്‍ അന്വേഷിച്ചെത്തിയതാണെന്നു പറയുന്ന ഇയാളുടെ പേരില്‍ മുന്‍പും കവര്‍ച്ചാക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറയുന്നു. സംഭവത്തെത്തുടര്‍ന്നു ബച്ചന്റെ വീടിന് ഏര്‍പ്പെടുത്തിയ സുരക്ഷ കര്‍ശനമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+