ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു

മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഡോ. എസ്. സ്വാമിനാഥനാഥന്റേയും പാലക്കാട് ആനക്കരയില്‍ വടക്കത്ത് കുടുംബാംഗമായ എവി അമ്മുക്കുട്ടിയമ്മയുടേയും മകളായി ബ്രിട്ടീഷ് ഇന്ത്യയിലെ മദിരാശി പ്രസിഡന്‍സിയി ജനിച്ചു. 1938 ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദമെടുത്ത അവര്‍ പിന്നീട് ഗൈനക്കോളജിയില്‍ സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമയും നേടി.
1940 ല്‍ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റന്‍ ലക്ഷ്മി ഇന്ത്യക്കാരായ കുടിയേറ്റക്കാര്‍ക്ക് വേണ്ടി അവിടെ ക്ലിനിക്ക് ആരംഭിച്ചു. പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി ഇന്ത്യന്‍ നാഷ്ണല്‍ ആര്‍മിയില്‍ ചേര്‍ന്ന അവര്‍ ആസാദ് ഹിന്ദ് സര്‍ക്കാരില്‍ വനിതാക്ഷേമ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1971 ല്‍ സിപിഎമ്മില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മി 2002ല്‍ അബ്ദുള്‍ കലാമിനെതിരെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നു. 1998ല്‍ പത്മഭൂഷണ് അര്‍ഹയായി. കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ലക്ഷ്മിയെ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications