അവിഹിതബന്ധം: യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ചു

ഗ്രാമത്തിലെ ജാതിപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചിലര്‍ യുവതിയുടെ വീട്ടില്‍ കടന്നുകയറി അവരെ വലിച്ചിഴച്ച് പൊതുവഴിയില്‍ കൊണ്ടുവരുകയായിരുന്നു. അയല്‍വാസിയുമായി അവിഹിതബന്ധം പുലര്‍ത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി ഇവര്‍ ആരോപിച്ചു.
വിവാഹിതയായ യുവതിയ്‌ക്കൊപ്പം പ്രകാശ് മീനയെന്ന 25കാരനാണ് പത്ത് ദിവസം മുമ്പ് ഒളിച്ചോടിയത്. പിന്നീട് ഇരുവരുടെയും വീട്ടുകാര്‍ അനുനയത്തില്‍ ഗ്രാമത്തിലേയ്ക്കു ഇവരെ വിളിച്ചുവരുത്തിയ ശേഷം ഗ്രാമ ഭരണസമിതിയ്ക്കു മുന്നില്‍ വിചാരണ ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കു നേരെ അതിക്രമം നടന്നത്.
ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ മൗനാനുവാദത്തോടെയായിരുന്നു അക്രമം. വീട്ടില്‍ നിന്നു വലിച്ചിഴച്ചു പൊതുസ്ഥലത്തെത്തിച്ച യുവതിയെ നഗ്നയാക്കിയ ശേഷം വഴിയിലൂടെ നടത്തി. ഇതിനൊപ്പം മര്‍ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനൊടുവില്‍ വഴിയില്‍ ഒരു മരത്തില്‍ ഇവരെ ബന്ധിച്ചു.
ഇതിനു ശേഷം ഇവരുടെ തല മുണ്ഡനം ചെയ്തു. നാല് മണിക്കൂറിന് ശേഷം സംഭമറിഞ്ഞെത്തിയ പോലീസ് ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസുകാര്‍ക്കു നേരെ കല്ലെറിഞ്ഞു. ഏറെ നേരം പണിപ്പെട്ടാണ് യുവതിയെ രക്ഷപെടുത്തിയതെന്നും ഇവര്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നും ജാതിപഞ്ചായത്തിലെ അംഗങ്ങള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications