സര്‍ക്കാര്‍ ഹജ്ജ് ക്വാട്ട സുപ്രീം കോടതി കുറച്ചു

സര്‍ക്കാറിന് നാമനിര്‍ദ്ദേശം ചെയ്യാവുന്നവരുടെ ക്വാട്ട 5,050 ഉണ്ടായിരുന്നതില്‍ നിന്നും 300 ആയാണ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. ബാക്കിയുള്ളവ ജനറല്‍ ക്വട്ടയില്‍ അനുവദിക്കും എന്നും കോടതി അറിയിച്ചു.
സുപ്രീം കോടതിയുടെ പുതിയ ഉത്തരവു പ്രകാരം രാഷ്ട്രപതിക്ക് 100 പേരെയും, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് 75 പേരെ വീതവും വിദേശകാര്യ മന്ത്രിക്ക് 50 പേരെയും ഹജ്ജിന് നാമനിര്‍ദ്ദേശം ചെയ്യാം.
സര്‍ക്കാരിനായി പ്രത്യേക ക്വാട്ട ആവശ്യമില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജിയും ഒരു കോടതിയിലും അനുവദിക്കില്ല എന്നും കോടതി അറിയിച്ചു.












Click it and Unblock the Notifications