കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഹജ്ജ്‌ ക്വാട്ട സുപ്രീം കോടതി കുറച്ചു

  • By Shabnam Aarif
Google Oneindia Malayalam News

Supreme Court
ദില്ലി: ഹജ്ജ്‌ തീര്‍ത്ഥാടനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട സുപ്രീം കോടതി വെട്ടിക്കുറച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ഹജ്ജ്‌ കമ്മറ്റി എന്നിവര്‍ക്ക്‌ അനുവദിച്ചിട്ടുള്ള ക്വട്ടയാണ്‌ വെട്ടിച്ചുരുക്കിയിരിക്കുന്നത്‌.

സര്‍ക്കാറിന്‌ നാമനിര്‍ദ്ദേശം ചെയ്യാവുന്നവരുടെ ക്വാട്ട 5,050 ഉണ്ടായിരുന്നതില്‍ നിന്നും 300 ആയാണ്‌ വെട്ടിച്ചുരുക്കിയിരിക്കുന്നത്‌. ബാക്കിയുള്ളവ ജനറല്‍ ക്വട്ടയില്‍ അനുവദിക്കും എന്നും കോടതി അറിയിച്ചു.

സുപ്രീം കോടതിയുടെ പുതിയ ഉത്തരവു പ്രകാരം രാഷ്ട്രപതിക്ക്‌ 100 പേരെയും, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക്‌ 75 പേരെ വീതവും വിദേശകാര്യ മന്ത്രിക്ക്‌ 50 പേരെയും ഹജ്ജിന്‌ നാമനിര്‍ദ്ദേശം ചെയ്യാം.

സര്‍ക്കാരിനായി പ്രത്യേക ക്വാട്ട ആവശ്യമില്ല എന്നാണ്‌ സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ ഒരു ഹര്‍ജിയും ഒരു കോടതിയിലും അനുവദിക്കില്ല എന്നും കോടതി അറിയിച്ചു.

English summary
Supreme Court has reduced the Central Government's Hajj quota.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X