മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ആവശ്യം തള്ളി

അറ്റകുറ്റപ്പണിക്ക് തമിഴ്നാടിനെ അനുവദിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കോടതി തള്ളുകയായിരുന്നു. മുല്ലപ്പെരിയാറില്‍ തല്‍സ്ഥിതി തുടരണമെന്ന നിലപാട് സ്വീകരിച്ച കേരളത്തിന് തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്.
ഡാം സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സുരക്ഷ കണക്കിലെടുത്ത് അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു തമിഴ്നാടിന്റെ ആവശ്യം. അറ്റകുറ്റപ്പണി നടത്തേണ്ട ആവശ്യത്തെക്കുറിച്ച് ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നതായും തമിഴ്നാട് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം മുല്ലപ്പെരിയാറില്‍ നിന്ന് വള്ളക്കടവിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്താനും മരങ്ങള്‍ വെട്ടിമാറ്റാനും ബേബി ഡാമിന് മുകളിലേക്കുള്ള മരങ്ങള്‍ വെട്ടിമാറ്റാനും അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തോട് കോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇക്കാര്യത്തില്‍ വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ് കോടതിയുടെ നിര്‍ദേശം.
ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന് ആധാരമാക്കിയ പഠന റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ആഗസ്റ്റ് 31ന് കേസ് വീണ്ടും പരിഗണിക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications