ഹംസയ്‌ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവും
ദില്ലി: വിഎസ് അച്യുതാനന്ദനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ സിപിഎം സംസ്ഥാന സമിതി അംഗം ടികെ ഹംസയ്‌ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് സൂചന. മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗമായ വിഎസിനെതിരെ പരസ്യവിമര്‍ശനം നടത്തിയ ഹംസയെ സംസ്ഥാന സമിതിയില്‍ നിന്നും മറ്റ് എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് കേന്ദ്ര നേതാക്കളുടെ നിര്‍ദേശം.
സംസ്ഥാന നേതൃത്വം ഹംസയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാലും കേന്ദ്രകമ്മിറ്റിയിലെ ബഹുഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ട നിലയ്ക്ക് ഹംസയ്‌ക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന്് തന്നെയാണ് അറിയുന്നത്.
പാര്‍ട്ടി പ്രതിസന്ധിയിലായപ്പോഴൊക്കെ പിന്നില്‍ നിന്ന് കുത്തിയയാളാണ് വിഎസ് എന്നും വിഎസിനെ ടിപി വധക്കേസില്‍ കുടുക്കിയാല്‍ ശല്യം ഒഴിവായേനെയെന്നുമായിരുന്നു ഹംസയുടെ പരാമര്‍ശം. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് വിഎസ് രംഗത്തു വന്നെങ്കിലും താന്‍ തന്റെ വാക്കില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു ഹംസയുടെ നിലപാട്. എന്നാല്‍ ഹംസയുടെ വാക്കുകളെ ഏറനാടന്‍ തമാശയാണെന്ന് പറഞ്ഞ് പിണറായി ന്യായീകരിച്ചിരുന്നു.












Click it and Unblock the Notifications