എംഎം മണിയെ പുറത്താക്കിയേക്കും

പാര്‍ട്ടി കൊലപാതകം നടത്തിയിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞതിലൂടെ ദേശീയ തലത്തില്‍ പോലും പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കിയ മണിയെ സംസ്ഥാന സമിതിയില്‍ നിലനിര്‍ത്തിയത് ശരിയായ നടപടിയല്ലെന്നാണ് കേരളത്തിന് പുറത്തു നിന്നുള്ള കേന്ദ്രസമിതിയംഗങ്ങളുടെ വിലയിരുത്തല്‍. മണിയ്‌ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ കേന്ദ്രസമിതി സംസ്ഥാനസമിതിയോട് നിര്‍ദേശിച്ചതായും അറിയുന്നു.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാനസമിതിയില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. അതേസമയം മണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. മണിയെ പുറത്താക്കുന്നതിന് പകരം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയാല്‍ മാത്രം മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം.
പാര്‍ട്ടി എതിരാളികളെ വെട്ടിനിരത്തിയിട്ടുണ്ടെന്ന മണിയുടെ പരസ്യ പ്രസ്താവന ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications