കൊച്ചിയില്‍ ഭക്ഷ്യവിഷബാധ:50ഓളം പേര്‍ ആശുപത്രിയില്‍
കൊച്ചി: പുത്തന്‍കുരിശില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് അന്‍പതിലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തന്‍കുരിശ്, വളവുകോട് പ്രദേശങ്ങളിലുള്ളവരാണ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രാവിലെ ചികിത്സ തേടിയത്.
ഞായറാഴ്ച വൈകിട്ട് നടന്ന ഒരു വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വളവുകോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മാത്രം അന്‍പതോളം പേര്‍ ചികിത്സ തേടി.
കേറ്ററിങ് സെന്ററാണ് ഭക്ഷണം തയാറാക്കിയത്. ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കേറ്ററിങ് സെന്ററില്‍ പരിശോധ നടത്തി. ഭക്ഷണം തയാറാക്കിയ കേറ്ററിങ് സെന്ററിന്റെ ഉടമയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications