എംഎം മണിയുടെ ഹര്‍ജി തള്ളി

അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. പഴയ കേസുകളില്‍ തുടരന്വേഷണം തടയില്ല. മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത നടപടി ശരിയാണോ എന്ന് പിന്നീട് പരിഗണിക്കുമെന്ന് അറിയിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ഒരിക്കല്‍ തീര്‍പ്പാക്കിയ കേസില്‍ വീണ്ടും അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്തുമാണ് മണി സുപ്രീം കോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷകരായ ഹരീഷ് സാല്‍വേയും യു.യു ലളിതുമാണ് മണിക്ക് വേണ്ടി ഹാജരായത്.












Click it and Unblock the Notifications