അസമില്‍ കലാപം, കൂട്ടപലായനം

കൊക്രജ്ഹര്‍ ജില്ലയില്‍ ഗോത്രവര്‍ഗ്ഗവിഭാഗങ്ങളും ഇവിടെ കുടിയേറിയ മുസ്ലീങ്ങളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജില്ലാ അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് 50000ഓളം ആളുകളാണ് വീടും സ്ഥലവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിട്ടുള്ളത്.
ബോഡോ ഗോത്രവര്‍ഗ്ഗമേഖലയിലെ അഞ്ചു യുവാക്കളെ അജ്ഞാതസംഘം കൊലപ്പെടുത്തിയതോടെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. കൊലയ്ക്കു പിന്നില്‍ മുസ്ലീങ്ങളാണെന്ന് സംശയിച്ച് ആയുധധാരികളായ ബോഡോ സംഘം ആക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു.
വീടുകളും സ്‌കൂളുകളും ഓഫിസുകളും അഗ്നിക്കിരയാക്കി ഇരുവിഭാഗം ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിരാഗ് ജില്ലയിലേക്കും കലാപം പടര്‍ന്നിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലാപം പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് മേഖലയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.
ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഓള്‍ മൈനോരിറ്റി സ്റ്റുഡന്‍സ് യൂനിയന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തീവ്രസ്വഭാവമുള്ള ചില മുസ്ലീം സംഘടനകള്‍ സന്നദ്ധസംഘടനകളുടെ മറവില്‍ ഇവിടെ സജീവമായിരുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications