മെട്രോയില്‍ ജനിച്ച കുഞ്ഞ് ഇനി ഭാഗ്യചിഹ്നം
ദില്ലി: ദില്ലി മെട്രോ ട്രെയിനില്‍ ജനിച്ച കുഞ്ഞ് ഇനി ഭാഗ്യചിഹ്നം. ഡിഎംആര്‍സിയാണ് ആദ്യമായി മെട്രോ ട്രെയിനിനുള്ളില്‍ ജനിച്ച കുഞ്ഞിനെ ഭാഗ്യചിഹ്നമാക്കാന്‍ തീരുമാനിച്ചത്. മട്രോയുടെ വൈലറ്റ്‌ലൈനിലെ ഖാന്‍ മാര്‍ക്കറ്റ് സ്‌റ്റേഷന് സമീപത്തുവെച്ച് ഫരീദാബാദുകാരി ജൂലി ദേവി(27)യാണ് കുഞ്ഞിനെ പ്രസവിച്ചത്.
ജൂലായ് 30നായിരുന്നു ജൂലിക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ഒരാഴ്ച മുന്‍പേ ജൂലി പ്രസവിക്കുകയായിരുന്നു. ഭര്‍ത്താവ് സഞ്ജീവിനൊപ്പം ബദര്‍പുരില്‍ നിന്ന് മെട്രോയില്‍ കയറിയ ജൂലിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരായ രണ്ടു സ്ത്രീകള്‍ സഹായിച്ചു.
ട്രെയിന്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്‌റ്റേഷന്‍ എത്തും മുമ്പു തന്നെ ജൂലി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ദമ്പതികളുടെ മൂന്നാമത്തെ പെണ്‍കുഞ്ഞാണിത്. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനിലെത്തിയ യുവതിയ്ക്കായി വീല്‍ചെയറും ആംബുലന്‍സും ഏര്‍പ്പാട് ചെയ്തിരുന്നു. സ്റ്റേഷനിലെത്തിയ ഉടന്‍ തന്നെ ഇവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റേയും അമ്മയുടേയും ചികിത്സാ ചെലവ് വഹിക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications