കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിനു പിറകെ വൈദ്യുതി നിരക്കും

Google Oneindia Malayalam News

Petrol Price Hike
ദില്ലി: രാജ്യവ്യാപകമായി പെട്രോള്‍ വിലയില്‍70 പൈസയുടെ വര്‍ധനവ് വരുത്തിയതിന് തൊട്ടുപിറകെ സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ്ജും വര്‍ധിപ്പിക്കാന്‍ സാധ്യത. 35 പൈസ മുതല്‍ 1.30വരെ കൂട്ടാനാണ് സംസ്ഥാനവൈദ്യുതി ബോര്‍ഡിന്റെ നീക്കം.

ഈ രീതിയില്‍ 1600 കോടിയോളം രൂപ സമാഹരിക്കാനാണ് നീക്കം. ഈ അധികവരുമാനം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നതിനാല്‍ സര്‍ക്കാര്‍ ഈ നീക്കത്തെ തടയാന്‍ സാധ്യതയില്ല. കൂടാതെ സംസ്ഥാനത്ത് വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ ബോര്‍ഡിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തേണ്ടത് സര്‍ക്കാറിന്റെ കൂടി ആവശ്യമാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് അഞ്ചു ഡോളറോളം കൂടിയതാണ് എണ്ണവില വര്‍ധിപ്പിക്കാന്‍ കാരണം. മെയ് 23നു പെട്രോള്‍ വിലയില്‍ ലിറ്ററിന് 7.54 രൂപയുടെ വര്‍ധനവ് വരുത്തിയിരുന്നു. പിന്നീട് ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ 4.48 രൂപയുടെ കുറവ് വരുത്തി.

അതിനിടെ പെട്രോള്‍ വില വര്‍ധനയ്ക്ക് പിറകെ ഡീസല്‍ വിലയും സര്‍ക്കാര്‍ കൂട്ടുമെന്നറിയുന്നു. എണ്ണക്കമ്പനികള്‍ പത്തു രൂപയുടെ വര്‍ധനവ് വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.. അതേ സമയം രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായതിനുശേഷം അഞ്ചു രൂപയുടെ വര്‍ധനവെങ്കിലും വരുത്തണമെന്ന നിലപാടിലാണുള്ളത്. ഇതോടെ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
State oil firms have raised petrol rates by Rs 0.70 per litre from Tuesday as international crude oil prices have breached the $100 a barrel mark once again after a gap of 45 days and rupee is still week against dollar. Kerala Electricity board plan to increase charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X