കടല്‍ക്കൊല കേസ് വിചാരണ:ഹൈക്കോടതിയുടെ സ്റ്റേ

വിചാരണയ്‌ക്ക് പുറമെ കുറ്റപ്പത്രത്തിന്റെ തുടര്‍ നടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്‌തിട്ടുണ്ട്. ജൂലൈ 30 വരെയാണ് സ്‌റ്റേ. പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ലസ്‌തോറ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേസില്‍ നീതിപൂര്‍വ്വമായ വിചാരണ ഉറപ്പു വരുത്തണം എന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഔദ്യോഗിക പരിഭാഷകനെ നിയോഗിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു നാവികരുടെ ഹര്‍ജി. കേസില്‍ തങ്ങള്‍ക്കെതിരായ കുറ്റപത്രം ഇറ്റാലിയന്‍ ഭഠാഷയില്‍ നല്‌ഡകണമെന്നും നാവികര്‍ ആവശ്യപ്പെട്ടു.
ഈ കടല്‍ക്കൊല കേസ് ഇപ്പോള്‍ കൊല്ലം സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കോടതിയില്‍ പ്രാഥമിക വിചാരണ നടപടികള്‍ ജൂണ്‍ രണ്ടിന് തുടങ്ങിയിരുന്നു.
ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്‌സിയിലെ നാവികരാണ് രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയത്.












Click it and Unblock the Notifications