വിഎസിനെതിരെ സംസ്ഥാനസമിതിയില്‍ രൂക്ഷ വിമര്‍ശനം

വിഎസ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് തെറ്റാണ്. ടിപി വധം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. ടിപി വധത്തില്‍ വിഎസ് സ്വീകരിച്ച നിലപാട് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചുവെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നിലനിന്ന് അനുകൂല സാഹചര്യം വിഎസ് ഇല്ലാതാക്കി. വിഎസ് തെറ്റ് ഏറ്റുപറയാന്‍ തയ്യാറാകണമെന്നും കേന്ദ്രകമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
അതേസമയം തനിക്ക് തെറ്റ് പറ്റിയെന്ന കാര്യം വിഎസ് സമ്മതിച്ചു. എന്നാല്‍ താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വിഎസ് അറിയിച്ചു.












Click it and Unblock the Notifications