കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ സംഘം വീണ്ടും നിരഹാരസമരത്തിന്‌

  • By Shabnam Aarif
Google Oneindia Malayalam News

Anna Hazare
ദില്ലി: നിരാഹാര സമര തന്ത്രവുമായി അണ്ണാ ഹസാരെ വീണ്ടും. അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ്‌ അണ്ണാ ഹസാരെ സംഘം വീണ്ടും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നത്‌.

ബുധനാഴ്‌ച ദില്ലിയിലെ ജന്തര്‍മന്തറില്‍ ആരംഭിക്കുന്ന സമരത്തില്‍ അണ്ണാ ഹസാരെ സംഘത്തിലെ അംഗങ്ങളായ അരവിന്ദ്‌ കെജ്രിവാള്‍, മനീഷ്‌ സിസോഡിയ, ഗോപാല്‍ റായ്‌ എന്നിവരാണ്‌ നിരാഹാരം ആരംഭിക്കുക.

ജുലൈ 29 മാത്രമേ അണ്ണാ ഹസാരെ സംഘത്തോടൊപ്പം നിരാഹാര സമരത്തില്‍ പങ്കു ചേരൂ. 74 വയസ്സായ തന്നോട്‌ നിരാഹാരം സമരം ഒഴിവാക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ജനങ്ങളുടെ വികാരത്തിന്‌ ഒപ്പം നിന്ന്‌ നിരാഹാരം അനുഷ്ടിക്കാന്‍ തന്നെയാണ്‌ തന്റെ തീരുമാനം എന്നാണ്‌ ഹസാരെ അറിയിച്ചിരിക്കുന്നത്‌.

തങ്ങളുടെ ആവശ്യം പരിഗണിച്ച്‌ ജുലൈ 29നകം അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്തൊന്നാകെ ജയില്‍ നിറക്കല്‍ സമരം നടത്തും . പ്രണബ്‌ മുഖര്‍ജി ഉള്‍പ്പെടെയുള്ള യുപിഎ സര്‍ക്കാരിലെ 15 മന്ത്രിമാര്‍ അഴിമതിക്കാരാണ്‌ എന്നതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്ത്‌ വിട്ടിട്ടുണ്ട്‌. ഇവര്‍ക്കെതിരെ അന്വേഷണം നടക്കണം.

അഴിമതി ആരോപണത്തിന വിധേയനായ പ്രണബ്‌ മുഖര്‍ജിയെ പിന്തുണച്ച പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിച്ചു. ലോക്‌സഭയിലെ 162ഉം, രാജ്യസഭയിലെ 39ഉം എംപിമാര്‍ക്കെതിരെ അഴിമതി കേസ്‌ നിലവിലുണ്ട്‌.

അഴിമതി വിരുദ്ധ പോരാട്ടത്തിനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ജനങ്ങളും നിരാഹാര സമരത്തില്‍ പങ്കു ചേരണം എന്നും ഹസാരെ ആഹ്വാനം ചെയ്‌തു.

English summary
Social activist Anna Hazare and his team have decided to go on indefinite fast again at Jantar Mantar here from Wednesday to press for an effective anti-corruption Lokpal B-ill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X