പീഡനം എതിര്‍ത്ത പെണ്‍കുട്ടിയെ എറിഞ്ഞു

ഷിംഷ നദി റെയില്‍ പാലത്തിലൂടെ തീവണ്ടി നീങ്ങുന്നതിനിടെ നാലംഗ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പീഡനം എതിര്‍ത്ത പെണ്‍കുട്ടിയെ ഇവര്‍ നദിയിലേയ്ക്ക് തള്ളിയിടുകയായിരുന്നു. തീവണ്ടിയിലെ മറ്റൊരു യാത്രക്കാരനാണ് സംഭവം മാധൂര്‍ പൊലീസില്‍ അറിയിച്ചത്. 25 അടി താഴ്ചയിലുള്ള വറ്റി വരണ്ട നിലയിലായിരുന്ന നദിയിലേയ്ക്കാണ് പെണ്‍കുട്ടി വീണത്.
സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയെ മാണ്ഡ്യ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ തലയ്ക്കും കാലിനും നട്ടെല്ലിനും ഗുരുതരമായ പരിക്കുണ്ട്. സംഭവം നടക്കുമ്പോള്‍ തീവണ്ടിയിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.


Click it and Unblock the Notifications