ചോക്ലേറ്റ് കഴിച്ച് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു

സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിവരികയായിരുന്ന സായി ശ്രീനിവാസിന് അഞ്ജാതനായ ഒരാള്‍ വിഷം കലര്‍ന്ന ചോക്ലേറ്റ് നല്‍കുകയായിരുന്നു. വീട്ടിലെത്തുന്നതിന് മുന്‍പ് തന്നെ കുട്ടി ചോക്ലേറ്റ് തിന്നു തുടങ്ങി. വീട്ടിലെത്തിയപ്പോള്‍ സഹോദരിയും സായിയുടെ കയ്യില്‍ നിന്ന് ചോക്ലേറ്റ് വാങ്ങി കഴിച്ചു.
ചോക്ലേറ്റ് കഴിച്ചയുടനെ ഇരുവരും മയങ്ങി. പിന്നീട് ഇവരുടെ അമ്മയായ സ്വാതി സായിയെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വായില്‍ നിന്ന് നുരയും പതയും വന്നു. തുടര്‍ന്ന് സായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സായിയുടെ മൃതദേഹവുമായി തിരിച്ചെത്തിയപ്പോള്‍ മകള്‍ ദീപികയുടേയും വായില്‍ നിന്ന് നുരയും പതയും വരുന്നത് കണ്ടു. ഉടന്‍ തന്നെ പെണ്‍കുട്ടിയേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ കടകളിലെല്ലാം പൊലീസ് പരിശോധന നടത്തി. എന്നാല്‍ വിഷം കലര്‍ന്ന ചോക്ലേറ്റിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications