Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ ഇനി ഫൈസ്റ്റാറില്‍ മാത്രം

Bar
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമാവും ബാര്‍ ലൈസന്‍സ് അനുവദിക്കുക. ഈ വര്‍ഷം ഫോര്‍ സ്റ്റാറിനും 30 മുറികളുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച അബ്കാരിനയത്തില്‍ പറയുന്നു.

പരമ്പരാഗത തൊഴിലധിഷ്ഠിത വ്യവസായമെന്ന നിലയില്‍ കള്ളുചെത്ത് സംരക്ഷിക്കും. എല്ലാ ജില്ലകളിലുംചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സഹായത്തോടെ മാതൃകാ കള്ളുഷാപ്പുകള്‍ ആരംഭിക്കും. കള്ളുഷാപ്പ് നടത്തിപ്പില്‍ സൊസൈറ്റി സംവിധാനം അനുവദിക്കണ്ടതില്ലെന്നും അബ്കാരി നയം വ്യക്തമാക്കുന്നു. തൃശൂരില്‍ മാത്രം റേഞ്ച് അടിസ്ഥാനത്തിലോ താലൂക്ക് മൊത്തത്തിലോ കള്ളുഷാപ്പുകള്‍ അനുവദിക്കുന്നതു തുടരും.

ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മൂന്നു മണിക്കൂര്‍ കുറവുവരുത്തും. പഞ്ചായത്തുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി പത്തുവരെയും മുനിസിപ്പല്‍/കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി 11 വരെയുമാണ് പുതുക്കിയ സമയം.

കൈവശം വയ്ക്കാവുന്ന എല്ലാ ഇനം മദ്യത്തിന്റെയും ആകെ അളവ് 27.1 ലിറ്ററില്‍നിന്ന് 15 ലിറ്ററായി കുറച്ചിട്ടുണ്ട്. 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കാനോ വാങ്ങാനോ കഴിയില്ല.

ബിവറേജസ് കോര്‍പറേഷന്‍/സഹകരണ ഫെഡറേഷന്റെ കീഴിലുള്ള എഫ്എല്‍ 1 ഷാപ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയില്‍നിന്നു പൂര്‍ണമായി ഒഴിവാക്കും. എഫ്.എല്‍.6 (ഏകദിന ലൈസന്‍സ്) സ്‌പെഷല്‍ ലൈസന്‍സ് ഫീസ് 25,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തുമെന്നും നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+