അമ്പിളിച്ചേട്ടനെ കാണാന്‍ ലാലുമെത്തി

അമ്പിളിച്ചേട്ടന് അപകടം പറ്റിയ സമയത്തുതന്നെയാണ് എന്റെ അമ്മ ഒരു ബ്രെയ്ന്‍ ഷോക്ക് വന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അമ്മയുടെ അടുത്തുനിന്ന് വിട്ടുനില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ട് കോഴിക്കോട്ട് ചെന്ന് കാണാന്‍ സാധിച്ചില്ലെന്ന് ലാല്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏതാണ്ട് ഒരു മണിക്കൂറോളം ജഗതിയ്ക്കൊപ്പമുണ്ടായിരുന്നില്ല. ട്രെക്കിയോസ്റ്റമി ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും തന്നെയും ഒപ്പമുണ്ടായിരുന്ന ആന്റണി പെരുമ്പാവൂരിനേയും കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായതായി ലാല്‍ പറഞ്ഞു.
ആയുര്‍വേദ ചികിത്സയിലായതിനാല്‍ ഞാന്‍ താടിവളര്‍ത്തിയിരുന്നു. അദ്ദേഹം എന്റെ താടിയിലൂടെ വിരലോടിച്ചു. ''എത്രയും വേഗം തിരിച്ചുവരണം, നമുക്ക് പുതിയ പടം തുടങ്ങണം' എന്ന് ആന്റണി പറഞ്ഞപ്പോള്‍ കുറച്ചുകൂടി തെളിഞ്ഞുചിരിച്ചു. അമ്പിളിച്ചേട്ടന് എല്ലാം മനസ്സിലാവുന്നുണ്ടെന്നത് തന്നെ വലിയ ആശ്വാസമാണെന്നും ലാല്‍ പറഞ്ഞു. ഗ്രാന്റ് മാസ്റ്ററിലാണ് ജഗതിയ്ക്കൊപ്പം മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്.
കഴിഞ്ഞദിവസം സൂപ്പര്‍താരമായ മമ്മൂട്ടിയും ജഗതിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടനെ കാണാന്‍ ലാലുമെത്തിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications