കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ടിന് സിമിയുമായി ബന്ധം

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് നടന്ന 27 കൊലപാതകങ്ങളില്‍ പങ്കുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധിക്കപ്പെട്ട സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

Popular Front of India

ഈ സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണ്. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ഫ്രീഡം പരേഡ് നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുമതി നല്‍കാന്‍ സാധിക്കില്ല-ഇന്റലിജന്റ്‌സ് എഡിജിപിയുടെ റിപ്പോര്‍ട്ടനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഘടനയുടെ അപേക്ഷ പരിഗണിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് കോടതി തള്ളിയിട്ടുണ്ട്. അപേക്ഷ സ്വീകരിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരേഡ് നടത്താന്‍ അനുമതി നിഷേധിച്ച തീരുമാനം ചോദ്യം ചെയ്തുകൊണ്ട് മൂന്നു ജില്ലാ സെക്രട്ടറിമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സിമിയുടെ കേസ് പരിഗണിക്കുന്ന ട്രിബൂണലിനും സത്യവാങ് മൂലം നല്‍കിയിരുന്നു. മറ്റു സംഘടനകളുടെ മറവിലാണ് സിമി ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

കേരളത്തിലെ അഞ്ചു സംഘടനകള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്നും അതില്‍ പത്ര-മാധ്യമസ്ഥാപനം നടത്തുന്ന ഒരു സംഘടനയുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം കഴിഞ്ഞമാസം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നു.

വര്‍ഗ്ഗീയ സംഘടനയായിരുന്ന എന്‍ഡിഎഫ് രൂപവും ഭാവവും മാറിയതാണ് പോപ്പുലര്‍ഫ്രണ്ട്. സിമിയുമായി ബന്ധമുള്ള പല പ്രമുഖ നേതാക്കളും എന്‍ഡിഎഫിനെ പോലെ ഈ സംഘടനയിലും സജീവമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ടീയമുഖമായിട്ടാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) എന്ന സംഘടന രൂപീകരിച്ചത്. കേരളത്തില്‍ മോശമല്ലാത്ത വേരോട്ടമുണ്ടാക്കാന്‍ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.

കൊയിലാണ്ടി, പൊന്നാനി, ഈരാറ്റുപേട്ട, കൊല്ലം എന്നിവിടങ്ങളില്‍ പരേഡ് നടത്താനാണ് പോപ്പുലര്‍ ഫ്രണ്ട് അനുമതി തേടിയത്.

English summary
The State Government Wednesday in an affidavit submitted to the High Court said the Popular Front has connections with the banned outfit SIMI and that the activities of the organisation are inimical to the safety of the country.
 The affidavit was based on a report by the Intelligence ADGP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X