കുമളി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് നിലവാരം കുറഞ്ഞ മാംസം കടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ചെക്ക് പോസ്റ്റുകളില്‍ വേണ്ടത്ര പരിശോധനയില്ലാത്തതിനാലാണ് മാംസം കടത്ത് വ്യാപകമായത്. കോഴി, പന്നി, കന്നുകാലി എന്നിവയുടെ ഇറച്ചിയാണ് പ്രധാനമായും ചെക്ക്‌പോസ്റ്റുകള്‍ വഴി കടത്തുന്നത്. ചെറിയ പെട്ടികളിലാക്കി കടത്തുന്ന ഇറച്ചി വൃത്തിഹീനമായ സാഹചര്യത്തിലാണ് പാകപ്പെടുത്തുന്നത്.
തമിഴ്‌നാട്ടിലെ പന്നികളില്‍ തലച്ചോറിനെ ബാധിക്കുന്ന മാരകമായ രോഗാണു ഉള്ളതായി കണെ്ടത്തിയിരുന്നു. ഈ മാംസം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഇങ്ങനെയുള്ള മാംസമാണ് കേരളത്തിലെ ഹോട്ടലുകളില്‍ മിക്കപ്പോഴും വിളമ്പുന്നത്. തമിഴ്‌നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പന്നികളുടെ മാംസവും കേരളത്തിലേയ്ക്ക് കടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.