ശെല്‍വരാജിനെ പടിയടച്ച് പിണ്ഡം വച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ചു വിഎസ് ഡിപി പ്രവര്‍ത്തര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍.
മതപരിഗണന കൂടാതെ സംവരണം നടപ്പാക്കുക, ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. സമുദായത്തിന്റെ ആവശ്യങ്ങള്‍ പഠിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നു സമരക്കാര്‍ പിരിഞ്ഞുപോയി.
ഉപതിരഞ്ഞെടുപ്പില്‍ തന്റെ വിജയത്തിനായി തമ്പാനൂര്‍ രവി അക്ഷീണം പ്രയത്‌നിച്ചുവെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ ബിജെപിക്കായാണ് പ്രവര്‍ത്തിച്ചതെന്നും ശെല്‍വരാജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു സമുദായവും തനിയ്ക്ക് വാക്കുതന്നിരുന്നില്ലെന്നും ശെല്‍വരാജ് തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications