കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശെല്‍വരാജിനെ പടിയടച്ച് പിണ്ഡം വച്ചു

  • By Ajith Babu
Google Oneindia Malayalam News

Shelvaraj
തിരുവനന്തപുരം: സിപിഎമ്മില്‍ നിന്നും പുറത്ത് കടന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്നും ജയിച്ച ആര്‍. ശെല്‍വരാജ് എംഎല്‍എയെ പടിയടച്ചു പിണ്ഡം വച്ചു സമുദായത്തില്‍ നിന്നു പുറത്താക്കിയെന്നു വിഎസ് ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍.

വിവിധ ആവശ്യങ്ങളുന്നയിച്ചു വിഎസ് ഡിപി പ്രവര്‍ത്തര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍.

മതപരിഗണന കൂടാതെ സംവരണം നടപ്പാക്കുക, ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. സമുദായത്തിന്റെ ആവശ്യങ്ങള്‍ പഠിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നു സമരക്കാര്‍ പിരിഞ്ഞുപോയി.

ഉപതിരഞ്ഞെടുപ്പില്‍ തന്റെ വിജയത്തിനായി തമ്പാനൂര്‍ രവി അക്ഷീണം പ്രയത്‌നിച്ചുവെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ ബിജെപിക്കായാണ് പ്രവര്‍ത്തിച്ചതെന്നും ശെല്‍വരാജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു സമുദായവും തനിയ്ക്ക് വാക്കുതന്നിരുന്നില്ലെന്നും ശെല്‍വരാജ് തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X