ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മെഡാനില്‍ നിന്നും 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി 45 കിലോമീറ്റര്‍ ആഴത്തിലാണ്.
പ്രാദേശിക സമയം രാവിലെ 7.30നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഒരു മിനിറ്റ നേരത്തോളം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ടിറങ്ങിയോടി. എന്നാല്‍ ആളപയാമോ, മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
ഭൂചലനം ശക്തമായിരുന്നെങ്കിലും സുനാമി മുന്നറിയിപ്പ് ഇല്ല.
A 6.6-magnitude earthquake hit off the west coast of Indonesia's Sumatra Island on Wednesday, seismologists said, sending terrified residents fleeing from homes and buildings.