കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13കാരനെ പീഡിപ്പിച്ച ഇന്ത്യന്‍ അധ്യാപിക ജയിലില്‍

  • By Ajith Babu
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 16 വര്‍ഷംമുമ്പ് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്ത്യക്കാരിയായ പ്രധാനാധ്യാപിക ജയിലില്‍.

സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മോണ്ടിസോറി സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ലീന സിന്‍ഹയാണ് ജാമ്യഹര്‍ജികളുടെ കാലാവധി കഴിഞ്ഞതിനാല്‍ ജയിലിലടയ്ക്കപ്പെട്ടത്. 1996 ല്‍ പ്രധാന അധ്യാപികയായിരിക്കെ പതിമൂന്ന് വയസ്സുണ്ടായിരുന്ന ബാലനെ വദനസുരതത്തിന് ഇരയാക്കിയെന്നും വര്‍ഷങ്ങളോളം ലൈംഗിക പീഡനം തുടര്‍ന്നു എന്നുമാണ് അഞ്ചുവര്‍ഷംമുമ്പ് മന്‍ഹാട്ടന്‍ ജൂറി കണ്ടെത്തിയത്.

രണ്ട് വര്‍ഷംമുതല്‍ ഏഴുവര്‍ഷംവരെ ശിക്ഷ വിധിക്കപ്പെട്ടിരുന്നെങ്കിലും അപ്പീലുകള്‍ നല്‍കി തടവറ ഒഴിവാക്കുകയായിരുന്നു. എല്ലാ അപ്പീലുകളുടെയും കാലാവധി കഴിഞ്ഞതിനാല്‍ ശിക്ഷയില്‍ ഇളവിന് സമീപിച്ചെങ്കിലും തിങ്കളാഴ്ച കോടതി അത് തള്ളി. പ്രതി വര്‍ഷങ്ങളോളം ഇരയെ വേട്ടയാടിയതായി കോടതി നിരീഷിച്ചതായി ന്യൂയോര്‍ക്ക് ഡെയ്‌ലി പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇരയുടെ കുട്ടിക്കാലം പ്രതി തട്ടിയെടുത്തു. അവന് നഷ്ടപ്പെട്ട കുട്ടിക്കാലം ഒരിയ്ക്കലും തിരിച്ചുകിട്ടില്ല. പ്രതിയുടെ രോഗാവസ്ഥകള്‍ അഭിഭാഷകന്‍ ഉന്നയിച്ചെങ്കിലും അവര്‍ ടെന്നീസ് കളിക്കുന്നതും ന്യൂയോര്‍ക്ക് മാരത്തണ്‍ ഓടുന്നതും മറ്റും അവരുടെ വെബ്‌സൈറ്റ് ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ തെളിയിച്ചു. വിദ്യാഭ്യാസ കാര്യത്തില്‍ തന്റെ സേവനം മികച്ചതായിരുന്നു എന്നാണ് ഭൂരിപക്ഷമാളുകളും കരുതുന്നത് എന്നു പറഞ്ഞ പ്രതി പശ്ചാത്താപം പ്രകടിപ്പിച്ചതേയില്ല.

English summary
A 46-year-old Indian-American ex-headmistress of a Manhattan prep school, sentenced to two-to-seven years in prison for bedding one of her students in 2007, has surrendered after all her appeals exhausted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X