Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതിയുടെ പ്രതിമ തകര്‍ത്തു

ലഖ്‌നൊ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയുടെ പ്രതിമ തകര്‍ത്തു. ലഖ്‌നൊ അംബേദ്കര്‍ സ്മാരകത്തിനു സമീപം സ്ഥാപിച്ച പ്രതിമയാണ് ബെക്കുകളില്‍ എത്തിയ സംഘം തല്ലിത്തകര്‍ത്തത്. ഇതെത്തുടര്‍ന്ന് അവിടെ സംഘര്‍ഷം സംജാതമായിട്ടുണ്ട്.വ്യാഴാഴ്ച രാവിലെയാണ് സംഭവം.

നാലടി ഉയരമുള്ള മാര്‍ബിള്‍ പതിമയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിമയുടെ കൈകളും തലയും പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. ചുറ്റികയും മറ്റും ഉപയോഗിച്ചാണ് പ്രതിമ തകര്‍ത്തത്.പ്രതിമയോട് ചേര്‍ന്നുള്ള ഭണ്ഡാരം കുത്തിത്തുറന്നു മോഷണവും നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ദളിത് നേതാക്കള്‍ക്കുള്ള ആദരവായി പണികഴിപ്പിച്ചിട്ടുള്ള അനേകം കെട്ടിടങ്ങളില്‍ അംബേദ്ക്കര്‍ മെമ്മോറിയല്‍ കെട്ടിടത്തിന് സമീപമത്തായിരുന്നു ഈ മാര്‍ബിള്‍പ്രതിമ സ്ഥാപിച്ചിരുന്നത്. പ്രതിമയുടെ പുറകില്‍ നിന്നും യുപി രണ്‍വീര്‍സേന എന്ന പേരില്‍ ചില ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ശാന്തത പാലിക്കാന്‍ മായാവതി തന്റെ പാര്‍ട്ടിപ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+