കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടന്‍ ഒളിംപിക്‌സ്‌ ദീപശിഖയേന്താന്‍ ബച്ചനും

  • By Shabnam Aarif
Google Oneindia Malayalam News

Amitabh Bachchan
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സിന്‌ ദീപശേഖയേന്താന്‍ ബോളിവുഡ്‌ ചക്രവര്‍ത്തി അമിതാഭ്‌ ബച്ചനും. ലണ്ടന്‍ ഒളിംപിക്‌സ്‌ കമ്മറ്റിയാണ്‌ ബച്ചനെ ചടങ്ങിലേക്ക്‌ ക്ഷണിച്ചിരിക്കുന്നത്‌. ക്ഷണം ബച്ചന്‍ സ്വീകരിച്ചു എന്നാണ്‌ റിപ്പോര്‍ട്ട്‌.

വെള്ളിയാഴ്‌ച നടക്കുന്ന ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങിന്‌ മുന്നോടിയായുള്ള റാലിയില്‍ ബച്ചന്‍ ഇന്ത്യയ്‌ക്കു വേണ്ടി ദീപ ശിഖയേന്തും. ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌ ബച്ചന്‍ തന്നെയാണ്‌. ട്വിറ്ററിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്‌.

സൗത്തവാര്‍ക്കില്‍ വെച്ച്‌ രാവിലെ 10.30നായിരിക്കും ബച്ചന്‍ ദ്വീപശിഖയേന്തുക. ആ നിമിഷം തനിക്കും രാജ്യത്തിനും അഭിമാനാര്‍ഹമായ നിമിഷമായിരിക്കും എന്ന്‌ ബച്ചന്‍ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നു.

ഒളിംപിക്‌സിന്റെ ഭാഗമാകുന്ന ഇന്ത്യന്‍ സെലിബ്രിറ്റി അമിതാഭ്‌ ബച്ചന്‍ മാത്രമല്ല. ഉദ്‌ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സംഗീത സാമ്രാട്ടായ എആര്‍ റഹ്മാനും സ്ലംഡോഗ്‌ മില്യനര്‍ സംവിധായകന്‍ ഡാനി ബോയലും ചേര്‍ന്ന്‌ സംഗീത വിരുന്ന്‌ ഒരുക്കുന്നുണ്ട്‌. ഇക്കാര്യം റഹ്മാന്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഉദ്‌ഘാടന ചടങ്ങില്‍ ഇളയാരാജയുടെ സംഗീത സാന്നിധ്യവും ഉണ്ടാവും.

English summary
Megastar Amitabh Bachchan will carry the London Olympic torch on Jul 26, a day before the opening ceremony of the Games. The actor will be part of the relay team which will carry the torch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X