ഇന്ദുവിന്റെ മരണം:അന്വേഷണം പ്രത്യേക സംഘത്തിന്

ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കണം. മൂന്നു മാസത്തിനകം അന്വേഷണം നടത്തി കേസിന്റെ റിപ്പോര്‍ട്ട് നല്‍കണം. കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ ഇപ്പോള്‍ നടക്കുന്ന ക്രൈ ബ്രാഞ്ച് അന്വേഷണം തൃപ്‌തികരമല്ല എന്നും കോടതി നിരീക്ഷിച്ചു
മരണപ്പെട്ട ഇന്ദുവിന്റെ അച്ഛന്‍, തിരുവനന്തപുരം വൈശാഖില്‍ കെ കൃഷ്‌ണന്‍ നായര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. 2011 ഏപ്രിലിലാണ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ ഹോസ്‌റ്റലിലേക്ക് ട്രെയിന്‍ യാത്ര നടത്തുന്നതിനിടെ ഇന്ദുവിനെ കാണാതാകുന്നത്. അഞ്ചു ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ മൃതദേഹം പെരിയാറില്‍ നിന്നും കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications