കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഷാ അധ്യാപകര്‍ക്ക് യോഗ്യതാപരീക്ഷയില്‍ വിലക്ക്

  • By അഭിരാം പ്രദീപ്
Google Oneindia Malayalam News

KTET
കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്ന അധ്യാപക യോഗ്യതാ പരീക്ഷയായ 'കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റില്‍'(കെടിഇടി) നിന്ന് അറബി അധ്യാപകരടക്കമുള്ള ഭാഷാഅധ്യാപകര്‍ക്ക് വിലക്ക്.

അറബിക്, ഉറുദു അഫ്‌സല്‍ ഉലുമയും ഹിന്ദി പ്രവീണുമെല്ലാം ഭാഷാ അധ്യാപകയോഗ്യതയായി യൂനിവേഴ്‌സിറ്റിയും പിഎസ്‌സിയും അംഗീകരിച്ചതാണ്. ഇതനുസരിച്ച് ധാരാളം അധ്യാപകര്‍ സര്‍വീസില്‍ തുടരുന്നുമുണ്ട്.

തൊഴില്‍ സാധ്യത കണക്കിലെടുത്ത് ഒട്ടേറെ പേര്‍ കേരളത്തിലെ കോളജുകളില്‍ ഭാഷാധ്യാപക പരിശീലനം നടത്തിവരുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കെടിഇടി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇവര്‍ക്കാര്‍ക്കും കഴിയാത്ത സ്ഥിതിയാണുള്ളത്.

ടിടിസി, ബിഎഡ് ബിരുദങ്ങള്‍ മാത്രമേ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നുള്ളൂ. അറബി, ഉറുദു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ അധ്യാപക പരിശീലനംബിരുദങ്ങള്‍ നേടിയവരെയാണ് തഴയരുത്.

ഈ വിധം ഭാഷാധ്യാപക യോഗ്യതകള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താത്തതാണ് ഇതിനു കാരണം. വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയുടെ ദുരന്തഫലം പേറേണ്ടി വരുന്നത് ആയിരകണക്കിനു പേരാണ്.

ഈ മാസം 30നുള്ളിലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ഔദ്യോഗിക തലത്തില്‍ സംഭവിച്ച ഈ വീഴ്ച വിദ്യാഭ്യാസവകുപ്പിനെ വീണ്ടും കുരുക്കില്‍ പെടുത്തുമെന്നതുറപ്പാണ്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമായി കത്തിപടരാനുള്ള സാധ്യതയും ഏറെയാണ്.

English summary
Goverment forget to add language teaching courses like Afsal uluma, Praveen, Visharad, Sasthri in Kerala State Eligibility Test application.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X