ഫയലുകള്‍ കാണാതായതിന് പിന്നില്‍ ചേരിപ്പോര്
തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തില്‍നിന്ന് ഫയലുകള്‍ കാണാതായതിനു പിന്നില്‍ ഡോക്ടര്‍മാര്‍ തമ്മിലുള്ള ചേരിപ്പോരാണെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഫയലുകള്‍ കാണാതായതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. കുറ്റപത്രം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
സൗമ്യ, സമ്പത്ത് കേസുകളുടേതുള്പ്പെടെയുള്ള 12 ഫയലുകളാണ് കാണാതായത്. ഫോറന്‍സിക് വകുപ്പ് മുന്‍ മേധാവിയായിരുന്ന ഡോക്ടര്‍ ഷേര്‍ളി വാസു സ്ഥലം മാറിപ്പോകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഫയലുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കാണാതായ ഫയലുകളില്‍ ചിലത് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.
തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി നിയമിക്കാനിരിക്കേ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഫയലുകള്‍ കാണാതായതെന്ന് ഷേര്‍ലി വാസു പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം ഫോറന്‍സിക് വകുപ്പു മേധാവിയായിരുന്ന ഡോ. ഷേര്‍ളി വാസു ഫയല്‍ സൂക്ഷിക്കുന്ന സംവിധാനം തകിടംമറിച്ചെന്ന് പ്രിന്‍സിപ്പലും ഫോറന്‍സിക് വിഭാഗത്തിലെ ചില ഡോക്ടര്‍മാരും മൊഴി നല്‍കിയിരുന്നു.
ഫയലുകള്‍ കാണാതായതു സംബന്ധിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications