കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫയലുകള്‍ കാണാതായതിന് പിന്നില്‍ ചേരിപ്പോര്

  • By Nisha Bose
Google Oneindia Malayalam News

തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തില്‍നിന്ന് ഫയലുകള്‍ കാണാതായതിനു പിന്നില്‍ ഡോക്ടര്‍മാര്‍ തമ്മിലുള്ള ചേരിപ്പോരാണെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഫയലുകള്‍ കാണാതായതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. കുറ്റപത്രം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

സൗമ്യ, സമ്പത്ത് കേസുകളുടേതുള്‍പ്പെടെയുള്ള 12 ഫയലുകളാണ് കാണാതായത്. ഫോറന്‍സിക് വകുപ്പ് മുന്‍ മേധാവിയായിരുന്ന ഡോക്ടര്‍ ഷേര്‍ളി വാസു സ്ഥലം മാറിപ്പോകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഫയലുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കാണാതായ ഫയലുകളില്‍ ചിലത് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.

തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി നിയമിക്കാനിരിക്കേ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഫയലുകള്‍ കാണാതായതെന്ന് ഷേര്‍ലി വാസു പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം ഫോറന്‍സിക് വകുപ്പു മേധാവിയായിരുന്ന ഡോ. ഷേര്‍ളി വാസു ഫയല്‍ സൂക്ഷിക്കുന്ന സംവിധാനം തകിടംമറിച്ചെന്ന് പ്രിന്‍സിപ്പലും ഫോറന്‍സിക് വിഭാഗത്തിലെ ചില ഡോക്ടര്‍മാരും മൊഴി നല്‍കിയിരുന്നു.

ഫയലുകള്‍ കാണാതായതു സംബന്ധിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

English summary
Police submitted report on the missing of postmortem reports of Soumya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X