നിരക്ക് വര്‍ധന: സിപിഎം പ്രക്ഷോഭത്തിന്

നിരക്ക് വര്‍ധന വികസനത്തെ പിറകോട്ടടിക്കും. ഈ നിലയില്‍ പോയാല്‍ ഏതു വ്യവസായമാണ് കേരളത്തിലേക്ക് വരികയെന്നും പിണറായി ചോദിച്ചു.
എല്ലാ മേഖലകളിലും വന്‍ തോതിലുള്ള വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ 2013 മാര്‍ച്ച് 31 വരെയാണ് ഈ നിരക്ക് വര്‍ധനമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ വിശദീകരണം. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
നിയമസഭാ സമ്മേളന കാലയളവില്‍ തന്നെ നിരക്ക് വര്‍ധനയ്ക്കുള്ള വിജ്ഞാപനം തയ്യാറാക്കിയെങ്കിലും അംഗങ്ങളുടെ എതിര്‍പ്പ് ഭയന്ന് സമ്മേളനം അവസാനിച്ച ശേഷമാണ് നിരക്ക് വര്‍ധിപ്പിച്ച വിവരം പുറത്തുവിട്ടതെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications