വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവ് പുറത്തിറങ്ങി

500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഓരോ യൂണിറ്റിനും 6.50 രൂപ നല്‍കണം. വൈദ്യുതിയുടെ അമിത ഉപയോഗം തടയാനാണ് 500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഉയര്‍ന്ന വില നിശ്ചയിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ യൂണിറ്റിന് 5. 89 രൂപ ഈടാക്കാനാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇവര്‍ക്ക് ഫ്‌ളാറ്റ് റേറ്റ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ 24,000 ഉപഭോക്താക്കള്‍ മാത്രമേയുള്ളൂ.
സംസ്ഥാന റെഗുലേറ്ററി കമീഷനാണ് വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉപയോക്താക്കളില്‍നിന്ന് സ്ഥിരംനിരക്കും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
സിംഗിള്‍ ഫേസ് കണക്ഷനുകള്‍ക്ക് 20 രൂപയും ത്രിഫേസ് കണക്ഷനുകള്‍ക്ക് 60 രൂപയും ഫിക്‌സഡ് ചാര്‍ജ് ഈടാക്കും. 30,000 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും. സ്ലാബ് കണക്കാക്കാതെ മുഴുവന്‍ ഉപയോഗത്തിനും ഇതേ നിരക്കാണ് ഏര്‍പ്പെടുത്തുക.85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ് കേരളത്തിലുള്ളത്. ഇതില്‍ മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നത് 28 ലക്ഷം പേരാണ്. ഇവരൊഴികെയുള്ളവര്‍ മാസം ഫിക്‌സഡ് ചാര്‍ജ് നല്‍കേണ്ടിവരും.30000 യൂണിറ്റിന് മുകളില്‍ ഉപഭോഗമുള്ള വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും.












Click it and Unblock the Notifications