കേന്ദ്ര കമ്മറ്റി പ്രമേയത്തിനെതിരെ വിഎസിന്റെ പരാതി

പ്രമേയം പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മറ്റിയും വീണ്ടും ചര്‍ച്ച ചെയ്യണം എന്ന് വിഎസ് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ വിഎസ് പരസ്യമായി തെറ്റ് ഏറ്റു പറയണം എന്ന പ്രമേയത്തിലം പരാമര്‍ശത്തോടുള്ള കടുത്ത എതിര്‍പ്പും പരാതി കത്തില്‍ അറിയിക്കുന്നുണ്ട്.
അതിനിടയില്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് കേന്ദ്ര കമ്മറ്റി പ്രമേയത്തിന്റെ യഥാര്‍ത്ഥ രൂപം ആണ് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. സിപിഎമ്മിന്റെ മലബാര്‍ മേഖലാ റിപ്പോര്‍ട്ടിങ്ങിന് കോഴിക്കോട് എത്തിയതാണ് കാരാട്ട്.
വിഎസ് അച്യുതാനന്ദന്‍ അച്ചടക്ക ലംഘനം നടത്തി എന്നും കാരാട്ട് കോഴിക്കോട്ട് പറഞ്ഞു. വിഎസിനെതിരെയുള്ള അച്ചടക്ക നടപടിയായി അന്ത്യശാലനം നല്‍കിയ സാഹചര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications