Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനശ്രമം:ഇന്ത്യന്‍ ഓഫീസര്‍ യുഎസില്‍ അറസ്റ്റില്‍

Handcuff
പെന്‍സില്‍വാനിയ: ഇന്ത്യന്‍ ഐഎഫ്‌എസ്‌ ഓഫീസര്‍ അമേരിക്കയില്‍ അറസ്റ്റില്‍. ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന്‌ ആരോപിച്ചാണ്‌ അറസ്റ്റ്‌. എന്നാല്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട സുരേന്ദര്‍ മഹാപത്ര തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചു. ബുധനാഴ്‌ച രാത്രിയാണ്‌ സംഭവം.

അമേരിക്കയില്‍ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഈ ഇന്ത്യന്‍ ഫോറസ്‌റ്റ്‌ സര്‍വ്വീസ്‌ ഓഫീസര്‍. ന്യൂയോര്‍ക്കിലെ സിറകൂസ്‌ യൂണിവേഴ്‌സിറ്റിയില്‍ പരിശീലന ശില്‍പശാലയില്‍ പങ്കെടുക്കാനാണ്‌ 34 അംഗ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഇയാള്‍ അമേരിക്കയില്‍ എത്തിയത്‌. 1985 ബാച്ചിലെ ഐഎഫ്‌എസ്‌ ഉദ്യോഗസ്ഥനാണ്‌ ഇയാള്‍.

ജോയിന്റ്‌ സെക്രട്ടറി ലെവലിലുള്ള ഈ ഉദ്യോഗസ്ഥന്റെ പാസ്‌പോര്‍ട്ട്‌ അമേരിക്കന്‍ അധികൃതര്‍ തടഞ്ഞു വെച്ചിരിക്കുകയാണ്‌. ഇദ്ദേഹത്തിന്റെ ജാമ്യത്തിനായി കോഴ്‌സ്‌ കോര്‍ഡിനേറ്റര്‍ ധീരേന്ദ്ര ഭാര്‍ഗവ ശ്രമിക്കുന്നുണ്ട്‌.

മഹാപുത്രയുടെ ഹോട്ടല്‍ മുറിയിലെ ഇന്റര്‍നെറ്റ്‌ കണക്ഷന്‌ തകരാറ്‌ വന്നതായി പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ കണക്ഷന്‍ ശരിയാക്കാന്‍ വന്ന യുവതിയെ പീഡിപ്പിച്ചു എന്നാണ്‌ കേസ്‌. എന്നാല്‍ ശരിയാക്കിയിട്ട്‌ കണക്ഷന്‍ ശരിയാവാത്തതിനെ തുടര്‍ന്ന്‌ യുവതി അപ്പോള്‍ തന്നെ മുറി വിട്ട്‌ പോയി എന്നാണ്‌ മഹാപുത്ര അവകാശപ്പെടുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+