Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളും ആരവവുമില്ലാതെ ഹസാരെയുടെ സമരം

Anna Hazare
ദില്ലി: അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച അണ്ണാ ഹസാരെയുടെ മാന്ത്രികപ്രഭാവം നഷ്ടമാവുന്നതായി സൂചനകള്‍. യുപിഎ സര്‍ക്കാരിനെതിരെ ജന്തര്‍ മന്തിറില്‍ അണ്ണാ ഹസാരെ സംഘം നടത്തുന്ന അനിശ്ചിത കാല നിരാഹാരത്തിന് ഇത്തവണ ജനപിന്തുണ കിട്ടാത്തത് വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

വൊള്ളിയാഴ്ച രാവിലെ 11ന് അണ്ണാ ഹസാരെ പ്രസംഗിക്കാനായി വേദിയിലെത്തിയപ്പോള്‍ മുന്നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് സദസ്സിലുണ്ടായിരുന്നത്. അതില്‍ തന്നെ പകുതിയിലേറെപ്പേര്‍ സംഘാടകരാണെന്നത് മറ്റൊരു കാര്യം. ജനക്കൂട്ടം സമരത്തില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നത് ഹസാരെയുടെ പ്രഭാവത്തിനേറ്റ മങ്ങലായാണ് വിലയിരുത്തപ്പെടുന്നത്.

ജന്ദര്‍മന്തറിലുംരാംലീലാ മൈതാനത്തും ഹസാരെ സംഘം നടത്തിയ ആദ്യ സമരങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ സമരങ്ങളില്‍ ദില്ലി നഗരത്തിലെ യുവജനങ്ങളെ കാര്യമായി സ്വാധീനിയ്ക്കാന്‍ കഴിഞ്ഞിരുന്നു.

ഇപ്പോഴത്തെ സമരത്തില്‍ ആദ്യദിവസം 3000ത്തോഓളം പേര്‍ വന്നെവെങ്കില്‍ വ്യാഴാഴ്ച അത് ആയിരത്തോളമായി ചുരുങ്ങി. പാട്ടും നൃത്തവുമൊക്കെ കൊഴുപ്പേകുന്ന സമരം റിപ്പോര്‍ട്ടു ചെയ്യാന്‍ ടിവി ചാനലുകളുടെ വന്‍ പടയുള്ളതാണ് സംഘാടകരുടെ ആശ്വാസം.
അരവിന്ദ് കേജരിവാള്‍ മനീഷ് സിസോദിയ, ഗോപാല്‍ റായി എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഇതില്‍ പ്രമേഹരോഗിയായ കേജ്‌രിവാളിന്റെ ആരോഗ്യനില ലേശം വഷളായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരാഹാരമിരിക്കുന്നില്ലെങ്കിലും വേദിയില്‍ ഹസാരെയുടെ സാന്നിദ്ധ്യം പ്രവര്‍ത്തകര്‍ക്ക് വീര്യം പകരുന്നുണ്ട്. മന്ത്രിമാര്‍ക്കെതിരെഅഴിമതി ആരോപണങ്ങളുയര്‍ത്തുമ്പോഴും തങ്ങളുടെ പ്രധാന ലക്ഷ്യം ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തലാണെന്ന് ഹസാരെ പറഞ്ഞു.

ഇതിനിടെ, അണ്ണാ ഹസാരെ പ്രസംഗിക്കുന്നതിനിടെ ചിലര്‍ വനിതാ മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതായി മാധ്യമ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. സമരം തകര്‍ക്കാനുള്ള ബാഹ്യ ശക്തികളുടെ ശ്രമമാണ് സംഭവത്തിനു പിന്നില്‍ എന്നായിരുന്നു സംഘാടകരുടെ പ്രതിരണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ പിടികൂടി വോളന്റിയര്‍മാര്‍ക്കു കൈമാറി.

സംഘത്തിലെ പ്രമുഖ കിരണ്‍ ബേദി സമരത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. പുനെയില്‍ നേരത്തെ ഏറ്റ ചില പരിപാടികള്‍ ഉണ്ട് എന്നാണ് ഇതേക്കുറിച്ച് ബേദി ട്വിറ്ററിലൂടെ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+