ട്രെയിന്‍ കാത്തുനിന്ന സ്ത്രീയെ അപമാനിക്കാന്‍ ശ്രമം

വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയ്ക്ക് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകാനായി എത്തിയ നാല്‍പ്പത്തഞ്ചുകാരി കണ്ണൂര്‍ എക്‌സ്പ്രസ് കാത്തുനില്‍ക്കുകയായിരുന്നു.
ഇവരുടെ അടുത്തെത്തിയ ബേബി സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നു. പണം തരാം കൂടെ വരാമോയെന്നും ഇയാള്‍ സ്ത്രീയോട് ചോദിച്ചു. ഉടന്‍ തന്നെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്‍ ബേബിയെ നേരിട്ടു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി. സ്്ത്രീയുടെ മൊഴിപ്രകാരം കേസെടുത്ത റെയില്‍വേ പൊലീസ് ബേബിയെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications